Delhi result: BJP's failed strategies<br />രണ്ട് പതിറ്റാണ്ടിനിപ്പുറം രാജ്യതലസ്ഥാനത്ത് വീണ്ടും അധികാരം പിടിക്കാമെന്ന ബിജെപിയുടെ മോഹങ്ങള്‍ തല്ലിക്കെടുത്തിയാണ് ദില്ലിയില്‍ ആം ആദ്മി ഹാട്രിക് വിജയം കുറിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ബിജെപി നേതൃത്വത്തിന് ഒട്ടും തൃപ്തി നല്‍കുന്നതല്ല ദില്ലിയിലെ പ്രകടനം.അധികാരം പിടിച്ചെടുക്കുമെന്ന ഉറച്ച വാശിയിലായിരുന്നു ബിജെപി ഇത്തവണ ദില്ലിയില്‍ രംഗത്ത് ഇറങ്ങിയത്. പ്രാചാരത്തിന്റെ ചുമതല കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ഏറ്റെടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റാലികളിലൂടെ പ്രചാരണം കൊഴിപ്പിച്ചു. കേന്ദ്രമന്ത്രിമാരും 240 ല്‍ അധികം വരുന്ന ബിജെപി എംപിമാരും ദില്ലിയുടെ മുക്കിലും മൂലയിലുമെത്തി വോട്ട് തേടി. എന്നാല്‍ അതൊന്നും എവിടേയും ഏശിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.<br />#DelhiElection2020 #BJP #ArwinKejriwal